ഇംഗ്ലണ്ട്: നഗരത്തിന്റെ ഒത്ത നടുക്കില് പൂര്‍ണനഗ്നയായി ഒരു സ്ത്രീ കിടക്കുന്നു.എന്താണെന്നറിയാതെ ആ കാഴ്ച കണ്ടവരെല്ലാം അമ്പരന്നു.വലിയ ഒരു പാത്രത്തിനു സമാനമായ പ്രതലത്തിനുള്ളില്‍ പഴങ്ങളുടെയും കത്തിയുടെയും ഫോര്‍ക്കിന്റെയും അരികിലായി ഒരുവശത്തേക്കു ചരിഞ്ഞു കിടക്കുകയാണ് പെണ്‍കുട്ടി. സംഭവം എന്താണെന്നറിയേണ്ടേ ?ക്രിസ്മസ് ആഘോഷങ്ങളിലെ മൃഗബലിക്കെതിരെയുള്ള നിശബ്ദ സമരമായിരുന്നു.മാംസാഹാരത്തിനെതിരെയുള്ള പ്രതിഷേധം. ക്രിസ്മസിനോടനുബന്ധിച്ച് മാംസാഹാരങ്ങള്‍ക്കു വേണ്ടി ധാരാളം മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കി പച്ചക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആശയമായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യം.
മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ജാസ്മിന് എന്ന പെൺകുട്ടി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളുടെ ജീവന് നഷ്ടപ്പെടുത്തുന്നതില്‍ ആളുകള്‍ക്ക് സ്വയം അനുകമ്പ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിപാടി ആഹ്വാനം ചെയ്തതെന്ന് പെറ്റയുടെ ഡയറക്ടര്‍ എലിസ എലന്‍ പറഞ്ഞു.മാംസാഹാരം ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് വിപണിയില്‍ ലഭ്യമാകുന്ന മോക് മീറ്റ്സ് കഴിക്കാമെന്നും എലൻ പറയുന്നു.പൂർണ്ണമായും മാംസാഹാരം ഒഴിവാക്കി ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ മൃഗ സംരക്ഷണവും സാധ്യമാക്കുകയാണ് പെറ്റയുടെ ലക്ഷ്യം.
Post Your Comments