KeralaNews

നഗ്ന കന്യാസ്ത്രീയുടെ തിരുവത്താഴം : മനോരമയുടേത് സാത്താന്‍ സേവ : പത്രത്തിനെതിരെ പ്രതിഷേധാഗ്നി: മനോരമ ബഹിഷ്‌കരിച്ച് സഭകളും വിശ്വാസികളും

കോട്ടയം : യേശുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ അപകീര്‍ത്തികരമായ ചിത്രത്തിലൂടെ അവഹേളിച്ച് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മനോരമയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. ഇതിനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങള്‍ റോഡുകളില്‍ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണാഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്രൂശിതരൂപവുമേന്തി പ്രതിഷേധം നടത്തി. ഏജന്റുമാര്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്.

പള്ളികളില്‍ ഇന്ന് വിശുദ്ധ കുര്‍ബാന മധ്യേ പുരോഹിതര്‍ മനോരമ നടപടിയെ നിശിതമായി വിമര്‍ശിച്ചു പ്രസംഗം നടത്തി. മനോരമയ്‌ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.
ഡിസംബര്‍ ആദ്യവാരം ലക്കം ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴത്തെ അനുസ്മരിക്കുംവിധം നഗ്‌നയായ കന്യാസ്ത്രീയെ ചിത്രീകരിച്ചതിനെതിരെയാണ് പ്രതിഷേധാഗ്‌നി കത്തിപ്പടരുന്നത്. മനോരമയുടേത് ചാത്തന്‍ സേവയാണെന്നു ഇന്ന് പള്ളികളില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ വ്യക്തമാക്കുന്നു. ദിവസവും പരസ്യവരുമാനത്തിലൂടെ കോടികള്‍ കൊയ്യുന്ന പത്രമുതലാളിയുടെ ‘ധാര്‍ഷ്ഠ്യവും എന്തുമാകാമെന്ന ഭാവ’വുമാണ് ഈ ക്രൂരവിനോദത്തിന് പച്ചക്കൊടി കാണിക്കാന്‍ മനോരമയെ പ്രേരിപ്പിച്ചതെന്ന് കെ. സി. ബി. സി മാദ്ധ്യമവിഭാഗം മുന്‍ തലവനും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. ജോസ് പ്ലാച്ചിക്കലിന്റേതായി പുറത്തിറങ്ങിയ ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു. കട്ടപ്പനയിലടക്കം നിരവധി കേന്ദ്രങ്ങളിലാണ് ഇന്നലെ നൂറുകണക്കിന് വിശ്വാസികള്‍ തെരുവുകളിലിറങ്ങി മനോരമ പത്രം കത്തിച്ചത്.
ക്രിസ്തുനാഥന്റെ സ്ഥാനത്ത് ഒരു കന്യാസ്ത്രീയുടെ നഗ്‌നമേനിയും ശിഷ്യന്മാരുടെ സ്ഥാനത്ത് 12 കന്യസ്ത്രീകളെയും വരച്ചു ചേര്‍ത്തു പ്രസിദ്ധീകരിച്ച ചിത്രത്തിന് ഇതോടൊപ്പമുള്ള ലേഖന
വുമായി പുലബന്ധം പോലുമില്ലെന്നു ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലകളിലൊന്നായ പെസഹാനുഭവത്തേയും
അതുവഴി വിശുദ്ധ കുര്‍ബാനയെയും അതിലുപരി ക്രൈസ്തവരുടെ ആദ്ധ്യാമിക അടിത്തറയെത്തന്നെയും വികലവും വിരൂപവുമാക്കി അവതരിപ്പിച്ച് അപമാനിച്ചു രസിക്കുവാനും മറ്റു ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ പിന്തുണ നേടിയെടുക്കാനുമുള്ള ഹീനശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്.

ക്രൈസ്തവരെ മുഴുവന്‍ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയ ഈ പത്രത്തെയും അതിന്റെ വിവിധ പ്രസിദ്ധീകരണങ്ങളെയും നമ്മുടെ കുടുംബങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പരിപൂര്‍ണമായി ഒഴിവാക്കി പ്രതിരിക്കണമെന്നാണ് ഫാ. ജോസ് പ്ലാച്ചിക്കലും ഫാ. തോമസ് കാഞ്ഞിരംകുന്നേലും തയാറാക്കി പുറത്തിറക്കിയ ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button