വാഷിംഗ്ടണ്‍: പ്രൈംഎയര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ 30 മിനുട്ടിനകം ഉല്‍പ്പന്നങ്ങള്‍ ആളില്ലാവിമാനത്തിലൂടെ വീടുകളിൽ എത്തിക്കുന്ന ആമസോണിന്റെ പദ്ധതിക്ക് തുടക്കമായി. ഉല്‍പ്പന്നങ്ങള്‍ സ്വയം ഡ്രോണിലേറി പറന്ന്, ജിപിഎസ് വഴി ലക്ഷ്യസ്ഥാനം കണ്ടെത്തി, ഉപഭോക്താവിന് ഉല്‍പ്പന്നം കൈമാറുമെന്നാണ് ആമസോണിന്റെ അവകാശവാദം.
ഇംഗ്ലണ്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ആദ്യഡെലിവറി വിജയകരമായി പൂർത്തിയാക്കി. പ്രൈം എയറിനെക്കുറിച്ചുള്ള വീഡിയോ ആമസോൺ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രണ്ട് ദിവസംകൊണ്ട് 2 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. ടോപ്പ് ട്രെന്റിംഗ് ലിസ്റ്റിലും വീഡിയോ ഇടംപിടിച്ചിട്ടുണ്ട്.
Post Your Comments