ബെംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബംഗളൂരുവിലാണ് അഭിഭാഷകയായ കനകപുര സ്വദേശിനി ജ്യോതി കുമാരി(25) കൊല്ലപ്പെട്ടത്. കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു കൊല നടന്നത്.
ബസിറങ്ങി ജോലി സ്ഥലത്തേക്ക് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഒരാള്‍ സമീപത്തേക്കുവന്ന് അക്രമിക്കുകയായിരുന്നു. ഇയാളെ ജ്യോതിലക്ഷ്മി തള്ളിമാറ്റിയെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചില്ല. നിലത്തുവീണ യുവാവ് ചാടിയെണീറ്റ് കത്തിയെടുത്ത് ജ്യോതിലക്ഷ്മിയുടെ കഴുത്തില്‍ വെട്ടി. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ജ്യോതിലക്ഷ്മിയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ യുവതിയെ രക്ഷിക്കാനായില്ല. ജ്യോതിലക്ഷ്മിയുടെ മൊബൈല്‍ ഫോണോ, ആഭരണങ്ങളോ, പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കൊലയ്ക്ക് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.
Post Your Comments