India

സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം

മുംബൈ : സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വിഭാഗം മരവിപ്പിച്ചു. മുംബൈയിലെ രണ്ടു സ്വകാര്യ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 70 കോടി രൂപയുടെ പഴയനോട്ടുകളാണ് നവംബര്‍ എട്ടിനു ശേഷം ഈ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സമയം ഇതില്‍ വെറും 1.4 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

നവംബര്‍ എട്ടിനുശേഷം 100 കോടിയിലധികം രൂപ ഈ രണ്ട് അക്കൗണ്ടുകളിലേക്കു വന്നെങ്കിലും ഇതില്‍ 30 കോടിയും ആര്‍ടിജിഎസ് സംവിധാനത്തിലുടെ എത്തിയതാണ്. അതിനാല്‍ ഈ തുകയെ അന്വേഷണത്തിന്റെ പരിധിയില്‍ തത്കാലത്തേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഏതെങ്കിലും കമ്പനികളുടെ ബേനാമി അക്കൗണ്ടുകളാണ് ഇതെന്നാണ്് ആദായനികുതി വകുപ്പ് കരുതുന്നത്. അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചശേഷം ബേനാമി കമ്പനികളിലേക്കു വഴിതിരിച്ചുവിട്ടതായും അന്വേഷണ സംഘം സംശയിക്കുന്നു. മുംബൈയിലെ ഒരു പ്രമുഖ സ്വര്‍ണവ്യാപാരിയുമായി ഈ അക്കൗണ്ട് ബന്ധപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.

shortlink

Post Your Comments


Back to top button