IndiaNews

ബന്ധുക്കൾ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടുടമസ്ഥന്റെ ക്രൂരത: പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

ന്യൂഡൽഹി: ഡൽഹിയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ബിഹാറിലെ മൂസാഫര്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മാവനെയും കുടുംബത്തെയും കാണുന്നതിനാണ് ഡല്‍ഹിയിലെത്തിയത്.

പെൺകുട്ടിയുടെ വീട്ടുകാർ ബന്ധുവിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ബന്ധുക്കൾ പുറത്ത് പോയതിന് ശേഷം വെള്ളം കുടിക്കാൻ അടുക്കളയിൽ എത്തിയ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് നിർബന്ധിച്ച് മയക്കുമരുന്ന് നൽകി. തുടർന്ന് കെട്ടിട ഉടമസ്ഥനും മറ്റ് രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ക്രൂരമായ പീഡനത്തിനുശേഷം അര്‍ധ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് വീടിന്റെ താഴത്തെ നിലയിലെത്തിച്ചു. പുറത്ത് പോയ ബന്ധുക്കൾ തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീട്ടുടമയെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വാതില്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. കെട്ടിടഉടമസ്ഥനെ പിടികൂടിയിട്ടുണ്ട്. മറ്റ് രണ്ടുപേർക്കുമായി തിരച്ചിൽ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button