ഇംഫാല്‍ ;സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരിലെ ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.പടിഞ്ഞാറന്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി.വെളളിയാഴ്ചത്തെ സ്ഫോടന പരമ്പരയ്ക്കുശേഷമാണ് കലാപം രൂക്ഷമായത്. നാഗാ അനുകൂല ഭീകരസംഘടനകളാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
അക്രമാസക്തരായ ജനക്കൂട്ടം നാഗാ സ്വാധീന മേഖലയില്‍നിന്നു വന്ന വാഹനങ്ങള്‍ക്ക് തീയിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇംഫാലിലെ പഴയ ബാപ്റ്റിസ്റ്റ് പളളി ആക്രമിക്കപ്പെട്ടതാണ് സ്ഥിതി വഷളാകാൻ കാരണം. നാഗാ ഭൂരിപക്ഷ പ്രദേശത്തു നിന്ന് വന്ന ഒരു ബസ് ജനക്കൂട്ടം നദിയിലേക്ക് മറിച്ചിട്ടു.
Post Your Comments