ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ (ഐബി) യുടെ തലവനായി രാജീവ് ജെയ്നെയും റിസേർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) തലവനായി അനിൽ ദാശ്മാനയെയും കേന്ദ്ര സർക്കാർ നിയമിച്ചു.
1980 ബാച്ച് ജാർഖണ്ഡ് കേഡർ ഓഫീസറാണ് ജെയ്ൻ. ഡൽഹി, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലെ രഹസ്വാന്വേഷണ ഏജൻസി മേധാവിയായും ജെയ്ൻ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈ മാസം അവസാനം സ്‌ഥാനമൊഴിയുന്ന ദിനേശ്വർ ശർമയിൽനിന്നും ജെയ്ൻ ചുമതലയേറ്റെടുക്കും.
ദാശ്മാനെ 1980 ബാച്ച് മധ്യപ്രദേശ് കേഡർ ഓഫീസറാണ്. റോയിൽ നിലവിൽ രണ്ടാമനാണ് അദ്ദേഹം. ഈ മാസം അവസാനത്തോടെ ദാശ്മാനെയും ചുമതലയേറ്റെടുക്കും. രജീന്ദർ ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ദാശ്മാനെയുടെ നിയമനം.
Post Your Comments