കോഴിക്കോട് : നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി അജിതയുടെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട്ട് പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. നവംബര്‍ 24ന് കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് അജിതയും മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും കൊല്ലപ്പെട്ടത്.
Post Your Comments