കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ജീവനക്കാര്‍. കാട്ടാക്കട ഡിപ്പോയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായിയുടെ കോലം തൂക്കിയും പ്രതിഷേധം നടന്നു.
ഇന്നലെ ഉച്ചയോടെയാണ് മറ്റൊരു കണ്ടക്ടര്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കോലം ഡിടി ഓഫിസിന് മുന്നില്‍ കെട്ടിത്തൂക്കിയത്. തുടര്‍ന്ന് ഡിടിഒ ഇടപെട്ട് അരമണിക്കൂറിനുശേഷം ഇത് അഴിച്ചുമാറ്റി. ഇതിനെതിരെ കെഎസ്ആര്‍ടിഇഎ യൂണിയന്‍ പോലീസിൽ പരാതി നൽകി
Post Your Comments