കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡല്‍ഹി ഭക്ഷ്യ വകുപ്പ് മന്ത്രി ഇമ്രാന് ഹുസൈന്. സംസ്ഥാനത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാന്‍ ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ സമുച്ചയത്തിലെത്തിയതായിരുന്നു മന്ത്രി.
സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയോടൊപ്പം വന്ന എം എല്‍ എ സോമനാഥ് ഭാരതി പറഞ്ഞു.
ഇത്തരം പ്രദര്‍ശനങ്ങള്‍ ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments