ന്യൂഡല്‍ഹി: പീഡനത്തിന് പേരുകേട്ട നാടാണല്ലോ ഡല്‍ഹി. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമില്ല എന്നു പറയാം. അതിനുദാഹരണമാണ് ന്യൂ അശോക നഗറില്‍ നടന്ന സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചു. ബിഹാര്‍ സ്വദേശിനിയായ 14 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. വാഹനാപകടത്തില്‍ പരിക്കേറ്റ ബന്ധുക്കളെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. അക്രമികളുടെ കൈകളില്‍പെട്ട പെണ്‍കുട്ടിയെ ബലമായി മദ്യം കുടിപ്പിക്കുകയായിരുന്നു.
ബോധം പോയ അവസ്ഥയിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments