
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ കൈവശം ഇല്ലാതെ ഇന്ത്യയിലെവിടെയും വിമാന യാത്ര ചെയ്യാം. എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയല്‍ രേഖകള്‍ ഇനി കാണിക്കേണ്ടി വരില്ല.
ഒറ്റ വിരലടയാളത്തില്‍ കാര്യങ്ങള്‍ സാധിക്കും. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് ഡിവൈസില്‍ വിരല്‍ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മറ്റ് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള എളുപ്പ വഴിയുമാണ്. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ആദ്യ പരീക്ഷണം നടത്തി കഴിഞ്ഞു.
Post Your Comments