ന്യൂഡല്‍ഹി : രാജ്യത്ത് കര്‍ഷക വരുമാനം ഇരട്ടിയാക്കാന്‍ മോദി സര്‍ക്കാരിന്റെ പദ്ധതിയ്ക്ക് വന്‍ അംഗീകാരമാണ് ലഭിയ്ക്കുന്നത്. കര്‍ഷക വരുമാനം ഉയര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരേ സമയം മൂന്ന് രംഗങ്ങളില്‍ ശ്രദ്ധകൊടുത്ത് കൊണ്ടാണ് പ്രവര്‍ത്തനം നടത്തുന്നത്.
കൃഷിയേയും കര്‍ഷകരേയും പിന്തുണയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ വൈദ്യുതീകരണം, ജലസേചനം മെച്ചപ്പെടുത്തല്‍, നൈപുണ്യ വികസന പദ്ധതി, കര്‍ഷക ക്ഷേമ പദ്ധതികള്‍, എന്നിവ പ്രാവര്‍ത്തികമാക്കി. എന്നാല്‍ പല കര്‍ഷകര്‍ക്കും ഇതിനെ കുറിച്ച് വലിയ തോതില്‍ അറിവില്ലാത്തതാണ് പദ്ധതികള്‍ പരാജയമാകുന്നതിനുള്ള കാരണം.
കര്‍ഷകര്‍ക്കുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ ഇവയാണ്.
1 പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന : കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി
2 പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന : കൃഷിയ്ക്കായി കിണറുകളും, കുളങ്ങളും നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി
3 പരമ്പരാഗത കൃഷി വികാസ് യോജന : ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
4 ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി പദ്ധതി ; ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി പ്രത്യേക വൈദ്യുത ഫീഡര്‍ നല്‍കുന്ന പദ്ധതിയാണിത്.
മാത്രമല്ല കര്‍ഷകര്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശ കുറവാണ്.
കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളത്തില്‍ മാത്രമാണ് വെളിച്ചം കാണാത്തത്. ഇതിന് പ്രധാന കാരണം കര്‍ഷകരുടെയിടയില്‍ ഇതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ല എന്നുതന്നെയാണ്. കേരളത്തില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണകൂടി ഉറപ്പാക്കേണ്ടതുണ്ട്.
Post Your Comments