കൊച്ചി : നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കത്തോലിക്ക സഭ. നോട്ട് നിരോധനത്തെ പിന്തുണച്ച് സഭ ഇടയലേഖനം പുറത്തിറക്കി. രാജ്യപുരോഗതിക്ക് വേണ്ടിയാണ് നോട്ട് നിരോധനമെന്ന് മാനന്തവാടി രൂപതയുടെ ഇടയലേഖനത്തില്‍ പറയുന്നു. രാജ്യത്തെ സമ്പത്ത് കള്ളപ്പണക്കാരുടെ കയ്യിലാണ്. സീസറിനുള്ളത് സീസറിന് തന്നെ നല്‍കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. വിശ്വാസികള്‍ മൊബൈല്‍ ബാങ്കിംഗ് ശീലമാക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്. മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ ഈ മാസം അവസാനം ഇടയലേഖനം വായിക്കും.
Post Your Comments