
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് റഷ്യയ്‌ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏത് വിദേശ ശക്തി ഇടപെടല്‍ നടത്തിയാലും അതിനെതിരെ അമേരിക്ക നടപടിയെടുക്കുമെന്ന് ഒബാമ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് പുടിന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു. കൂടാതെ താന്‍ ഇക്കാര്യം പുടിനുമായി നേരില്‍ സംസാരിച്ചിരുന്നതായും ഒബാമ കൂട്ടിച്ചേർത്തു. വ്‌ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം അമേരിക്കന്‍ പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടത്തിയതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടക്കം വിവിധ സ്ഥാപനങ്ങളുടെയും നിരവധി വ്യക്തികളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. അതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡെമോക്രാറ്റിക് പ്രവര്‍ത്തകരുടെയും സഹസംഘടനകളുടെയും ഇ മെയിലുകള്‍ ചോര്‍ത്തി. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിച്ചു.
Post Your Comments