ഇടുക്കി: ഇടുക്കി അടിമാലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീലച്ചിത്രങ്ങൾ കാട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന് അറസ്റ്റിൽ. തോക്കുപാറ സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്.
15ഉം 13ഉം വയസുള്ള ആണ്‍കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. അടിമാലിക്ക് സമീപം തോക്കുപാറയിലുള്ള സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനാണ് മുഹമ്മദ് സാലി.
തോക്കുപാറ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടികളെ 2013 ഡിസംബറിലാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. നീലച്ചിത്രങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇടയാക്കുകയായിരുന്നു. 2015 മെയ് വരെ ഇത് തുടര്‍ന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം കുട്ടികള്‍ അധ്യാപകരോട് പറയുന്നത്. തുടർന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ ഭാരവാഹികളെ വിവരമറിയിക്കുകയും പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments