Kerala

കുട്ടികളുടെ പട്ടിണി മരണം : മുന്നറിയിപ്പുമായി യൂനിസെഫ്

നൈജീരിയ : പട്ടിണി കാരണം വടക്കു-കിഴക്കന്‍ നൈജീരിയയില്‍ അടുത്തവര്‍ഷം 80,000 കുട്ടികള്‍ മരിക്കുമെന്ന മുന്നറിയിപ്പുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന യൂനിസെഫ് രംഗത്ത്.

ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ വളര്‍ച്ചയും കൊടും ക്രൂരതകളും രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന വൻ പ്രതിസന്ധി ദുരന്തത്തില്‍ കലാശിച്ചേക്കാം എന്ന്‍ യൂനിസെഫ് പറയുന്നു. നാല് ലക്ഷത്തോളം കുട്ടികള്‍ കൊടും പട്ടിണിയുടെ പിടിയില്‍പ്പെടാന്‍ ഒരുങ്ങുകയാണെന്നും, ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഓരോ അഞ്ചു കുട്ടികളിലും ഒരു കുട്ടി കൊല്ലപ്പെടുമെന്നും യൂനിസെഫിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അന്റോണി ലേക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button