NewsLife Style

വീട്ടിനുള്ളിൽ പോസിറ്റീവ് എനർജി നിറയാൻ ഇവ ശീലമാക്കൂ

വീട്ടിനുള്ളില്‍ എപ്പോഴും സന്തോഷം നിലനില്‍ക്കാൻ നെഗറ്റീവ് എനർജിയെ ഒഴിവാക്കണം. പലപ്പോഴും വീട്ടിനുള്ളില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കും. വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടു വരുന്നത് നമ്മുടെ ചില അശ്രദ്ധയാണ്.

ഈ നെഗറ്റീവ് എനര്‍ജി വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നതിനും വീട്ടിലെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതിനും കാരണമാകുന്നു. നെഗറ്റീവ് എനര്‍ജി കൂടുതലുണ്ടാവുന്നത് അലങ്കോലമായി കിടക്കുന്ന വീട്ടിലാണ്. ഐശ്വര്യ ദേവത ഇവിടെ നിന്ന് കുടിയിറക്കപ്പെടുകയും ദാരിദ്ര്യം കുടിയിരിക്കുകയും ചെയ്യും.
മറ്റൊന്ന് മധുരം കൈയ്യില്‍ സൂക്ഷിക്കുന്നതാണ് . ആരെങ്കിലും മധുരപലഹാരങ്ങള്‍ എന്തെങ്കിലും തന്നാല്‍ ഉടന്‍ തന്നെ കഴിക്കുക. ഒരിക്കലും അത് കൈയ്യില്‍ പിടിച്ച്‌ നില്‍ക്കരുത്. ഇത് ഐശ്വര്യത്തെ ഇല്ലാതാക്കും. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് മറ്റൊന്ന്. ഇത് വീടിന്റെ വാസ്തുവിനേയും മോശമായി ബാധിക്കും. മാത്രമല്ല ആരോഗ്യപരമായും ഇതത്ര നല്ലതല്ല.വീട്ടില്‍ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഒരിക്കലും മുഖത്തോട് മുഖം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ വിളിച്ച വരുത്തും.

നെഗറ്റീവ് എനര്‍ജി വീട്ടിലുണ്ടെങ്കില്‍ അതിന്റെ സാന്നിധ്യം നമുക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ നിങ്ങള്‍ക്കോ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്ന് അത് മനസ്സിലാകും.
പരസ്പരം നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. പരസ്പരമുള്ള ഇത്തരം വിമര്‍ശനങ്ങള്‍ നെഗറ്റീവ് എനര്‍ജിയുടെ ഫലമാണ് എന്ന കാര്യത്തില്‍ സംശയമില്ല.ഒന്നും ശരിയായല്ല നടക്കുന്നതെന്ന ചിന്ത നിങ്ങളിലുണ്ടാകും. എല്ലാം തെറ്റായാണ് നടക്കുന്നതെന്ന് തോന്നും.വീട് വൃത്തിയാക്കി വയ്ക്കാൻ എപ്പോഴും ശ്രമിക്കുക. പ്രത്യേകിച്ച്‌ കാര്‍പ്പെറ്റിനടിയിലും കര്‍ട്ടനു പിന്നിലും ഉള്ള അഴുക്കിനെയെല്ലാം തുടച്ച്‌ നീക്കുക. വീട് ഒരിക്കലും നിശബ്ദമായി ഇരിക്കരുത്. നിശബ്ദമായി ഇരിക്കുന്ന വീട്ടില്‍ പ്രശ്നങ്ങളും രൂക്ഷമായിരിക്കും.

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുന്നത് നല്ലതാണ്. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.ധ്യാനിക്കുന്നതാണ് മറ്റൊരു വഴി. ധ്യാനം ശീലമാക്കുക. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button