ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തമ്മിലടി തുടങ്ങി. തോഴി ശശികലയെ സംബന്ധിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസം ഉള്ളത്. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
ശശികലയെ ചിന്നമ്മ എന്ന് വിളിക്കാനാകില്ലെന്നും അതിന് തങ്ങളെ കിട്ടില്ലെന്നും വിമര്‍ശിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരണിയില്‍ നടന്ന എഐഎഡിഎംകെ യോഗത്തില്‍ ബഹളം വെച്ചു. പിന്നീട് തമ്മില്‍ തല്ലും നടന്നു. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ നടന്ന ജയലളിത അനുസ്മരണ യോഗത്തിലായിരുന്നു സംഭവം.
മന്ത്രി ആര്‍.പി ഉദയകുമാര്‍ സംസാരിക്കവെ ചിന്നമ്മ എന്നാണ് ശശികലയെ അഭിസംബോധന ചെയ്തത്്. ഇതില്‍ പ്രതിഷേധവുമായി ഒരുകൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ശശികലയുടെ ബാനറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു.
Post Your Comments