ന്യൂ ഡൽഹി : ഡൽഹിയിലെ മോത്തിബാഗിൽ ഇരുപതുകാരിയെ കാറിനുള്ളിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ചു. അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് പീഡനം നടന്നത്.
ജോലി അന്വേഷിച്ച് ഡൽഹിയിലെത്തിയ നോയിഡ സ്വദേശിയായ പെൺകുട്ടി തിരികെ വീട്ടിൽ പോകാനായി ടാക്സി കാത്തു നിന്നപ്പോളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച കാറിൽ എത്തിയ ഡ്രൈവർ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞത്.
യുവതി കാറിൽ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വിജനമായ വഴിയിൽ കാർ നിർത്തി. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. പട്രോളിംഗിനെത്തിയ പൊലീസാണ് പെൺകുട്ടിയെ രക്ഷിച്ചത്. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Post Your Comments