Kerala

നാട്ടകം കോളേജിലെ റാഗിങ്: എട്ടു വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി

കോട്ടയം: കഴിഞ്ഞ ദിവസം നാട്ടകം പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിനിരയായ സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. റാഗ് ചെയ്ത എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന എറണാകുളം പാലിയംതുരുത്ത് സ്വദേശി അവിനാഷിന്റെ പരാതിയിലാണ് നടപടി.

വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിങ്ങവനം പോലീസാണ് അന്വേഷണം നടത്തുന്നത്. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പീഡത്തിനിരയായ കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ രണ്ടാം തീയതിയാണ് സംഭവം നടക്കുന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ആറ് മണിക്കൂറോളം നഗ്‌നനാക്കി വ്യായാമ മുറകള്‍ ചെയ്യിപ്പിച്ചു. പിന്നീട് വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യത്തിലെ വിഷാംശമാണ് വിദ്യാര്‍ത്ഥിയുടെ വൃക്ക തകരാറിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് തവണ അവിനാശിനെ ഡയാലിസിസിന് വിധേയനാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button