ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരിയെ, മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു. 65 കാരിയാണ് ആക്രമം നടത്തിയത്. ഗുരുതരമായ സുരക്ഷാപാളിച്ച ആണ് സംഭവിച്ചത്.
നേരത്തെ ഹൗസ് ഖാന്‍ മെട്രോ സ്റ്റേഷനില്‍ സ്ത്രീയുടെ ബാഗ് എക്സറേ മെഷീന്‍ വഴി പരിശോധിച്ചപ്പോള്‍ മഴു കണ്ടെത്തിയിരുന്നു. തന്റെ പണിയായുധമാണിതെന്നാണ് ഇവര്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. അതിനാൽ മഴു കൊണ്ടുപോകാൻ ഉദ്യോഗസ്ഥൻ അനുമതി നൽകി.
എന്നാൽ പിന്നീട് യാത്രക്കിടെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഇവർ മറ്റൊരു സ്ത്രീയെ മഴു കൊണ്ട് ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ മറ്റു യാത്രക്കാർ മഴു പിടിച്ചു വാങ്ങി ഇവരെ സി ഐ എസ് എഫിനെ ഏൽപ്പിക്കുകയായിരുന്നു. ദിവസവും ഏതാണ്ട് 26 ലക്ഷം പേര്‍ യാത്ര ചെയ്യുന്ന മെട്രോയില്‍ ഈ സംഭവം ആളുകളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാനെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Post Your Comments