കൃഷ്ണഗിരി: പത്ത് മാസം ചുമന്ന് പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ വിറ്റു. വെറും 200 രൂപയ്ക്കാണ് അമ്മ കുഞ്ഞിനെ വിറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ഒരു നേഴ്സിംഗ് അസിസ്റ്റന്റിനും പാചകത്തൊഴിലാളിയ്ക്കുമാണ് കുട്ടിയെ നല്‍കിയത്.
ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്നവരാണ് പെണ്‍കുട്ടിയെ വാങ്ങിയത്. സംഭവം അറിഞ്ഞ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഹൊസൂര്‍ ടൗണ്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയേയും ചെന്നൈയില്‍ നിന്നുള്ള ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ടെന്നാണ് പറയുന്നത്.
Post Your Comments