NewsIndia

ലോകത്ത് ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മതവിശ്വാസികളെക്കുറിച്ചുള്ള പഠനം പുറത്ത്

വാഷിംഗ്ടൺ: ലോകത്തേറ്റവും വിദ്യാഭ്യാസം കുറഞ്ഞ മതവിശ്വാസികള്‍ ഹിന്ദുക്കളാണെന്ന് പുതിയ പഠനം. അമേരിക്കന്‍ ഗവേഷക സ്ഥാപനമായ പ്യൂ ആണ് പഠനം നടത്തിയിരിക്കുന്നത്.യഹൂദന്മാരാണ് ലോകത്തേറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള മതവിഭാഗം. മീപ ദശാബ്ദങ്ങളില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും വിദ്യാഭ്യാസപ്പട്ടികയില്‍ ഹിന്ദുക്കള്‍ ഏറ്റവും പിന്നിലാണെന്ന് പഠനം പറയുന്നു.ഹിന്ദുക്കളിലെ ഏറ്റവും പ്രായമുള്ള വിഭാഗത്തെക്കാള്‍ 3.4 വര്‍ഷം കൂടുതലെങ്കിലും വിദ്യാഭ്യാസം ചെറുപ്പക്കാര്‍ക്കുണ്ടെന്നും പഠനം വ്യക്തമാക്കുന്നു

റിലീജിയണ്‍ ആന്‍ഡ് എജ്യുക്കേഷന്‍ എറൗണ്ട് ദ വേള്‍ഡ് ലാര്‍ജ്’ എന്ന പഠനത്തിൽ ലോകത്തേറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള മതവിഭാഗം യഹൂദരാണെന്ന് പറയുന്നു.ഏറ്റവും കുറവ് പ്രാഥമിക വിദ്യാഭ്യാസം നേടിയ മതവിഭാഗങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. 56 വര്‍ഷമാണ് ലോകത്തെ ശരാശരി സ്കൂള്‍ വര്‍ഷങ്ങള്‍. 151 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.മുസ്ലിം സ്ത്രീകളുടെ ശരാശരി പഠന വര്‍ഷങ്ങള്‍ 49 വര്‍ഷമാണ്.. മുസ്ലിം പുരുഷന്മാരുടേത് 64 വര്‍ഷവും. എന്നാല്‍, ഹിന്ദു സ്ത്രീകളുടേത് 42 വര്‍ഷവും പുരുഷന്മാരുടേത് 69 വര്‍ഷവുമാണ്. പഠന വര്‍ഷങ്ങളുടെ കണക്കില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതലുള്ളതും ഹിന്ദുക്കളിലാണ്. പഴയ തലമുറയില്‍ 53 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമില്ലെന്ന് പഠനം സൂചിപ്പിക്കുന്നു. പുതിയ തലമുറയില്‍ ഇത് 38 ശതമാനവും.ലോകത്തെ ഹിന്ദുക്കളില്‍ 94 ശതമാനവും ഇന്ത്യയിലാണ് താമസിക്കുന്നത്. നേപ്പാളില്‍ 23 ശതമാനവും ബംഗ്ലാദേശില്‍ 12 ശതമാനവും. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ശരാശരി പഠന വര്‍ഷം 55 വര്‍ഷമാണ്.. നേപ്പാളിലിത് 39 ശതമാനവും ബംഗ്ലാദേശില്‍ 46 വര്‍ഷവും.എന്നാല്‍, ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടുന്ന മതവിഭാഗങ്ങളിലൊന്നാണ് ഹിന്ദുക്കള്‍.

shortlink

Post Your Comments


Back to top button