NewsIndia

ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നൽകിയിരുന്നു: നിർണായക വിവരങ്ങളുമായി മാധ്യമപ്രവർത്തകയുടെ ഇമെയിൽ

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ നിന്ന് പുതിയ വിവരങ്ങൾ പുറത്ത്. അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്ന പേരില്‍ ഡോക്ടറുടെ നിർദേശമോ കുറിപ്പോ ഇല്ലാതെ തെറ്റായ മരുന്നുകൾ നൽകി എന്നാണ് മെയിലിലുള്ളത്.

അപ്പോളോ റെഡ്ഡി സഹോദരിമാരി’ല്‍ ഒരാള്‍ തന്നോട് വ്യക്തിപരമായി വിവരങ്ങൾ പറഞ്ഞതാണെന്നാണ് ബർഖ ദത്ത് പറയുന്നത്. ഇവരുടെ പിതാവും അപ്പോളോ ആശുപത്രിയുടെ ഉടമയുമായ പ്രതാപ് സി റെഡ്ഡിയും ഇക്കാര്യങ്ങൾ ബർഖയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ജയലളിതയുടെ മരണത്തിന് ശേഷം നിരവധി ദുരൂഹതകളാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് ബർഖ ദത്തിന്റെ മെയിൽ പുറത്തായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button