Kerala

മൂന്ന് കുട്ടികളുടെ അമ്മ പതിനേഴുകാരനൊപ്പം ഒളിച്ചോടി

കോട്ടയം● കോട്ടയം കറുകച്ചാലില്‍ മൂന്ന് കുട്ടികളുടെ അമ്മയായ 35 കാരി പതിനേഴുകാരനൊപ്പം ഒളിച്ചോടി. കഴിഞ്ഞദിവസമാണ് സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിയായ പതിനേഴുകാരനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. ഇളയകുട്ടിയെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്.

വീട്ടമ്മയും പതിനേഴുകാരനും ഏറെനാളായി പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ഇവരുവരേയും പലപ്പോഴും സംശയകരമായ സാഹചര്യത്തില്‍ ഒന്നിച്ച് കണ്ടിട്ടിട്ടുള്ളതായി അയല്‍ക്കാര്‍ പറയുന്നു. ഇതര സംസ്ഥാനക്കാരനാണ് ഇവരുടെ ഭര്‍ത്താവ്. അതുകൊണ്ട് തന്നെയാവാം വിദ്യാര്‍ത്ഥിയുമായുള്ള വീട്ടമ്മയുടെ ബന്ധം ഇയാള്‍ അറിയാതെപോയതെന്ന് കരുതുന്നു. അതേസമയം,വീട്ടമ്മയും ഭര്‍ത്താവും തമ്മില്‍ നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമിതാക്കള്‍ സംസ്ഥാനം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button