India

വൻ നിക്ഷേപമുള്ള അക്കൗണ്ടുകൾക്ക് നിയന്ത്രണം

മുംബൈ : നോട്ട് നിരോധനത്തെ തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നവരെ പിടി കൂടാൻ വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

നോട്ട് നിരോധനം വന്ന ശേഷമുള്ള നവംബര്‍ ഒമ്പതു മുതല്‍ രണ്ടു ലക്ഷമോ അതിനു മുകളിലോ ബാലൻസുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യുന്നതിനോ പാന്‍ കാര്‍ഡോ,അതല്ലെങ്കിൽ ഫോം 60തോ ഹാജരാക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. ജന്‍ധന്‍ പോലുള്ള ചെറിയ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം പിന്‍വലിക്കാവുന്ന തുക 10,000 രൂപയായി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button