ബെംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ മകനില്‍നിന്നും 19.70 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കര്‍ണാടക മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനില്‍ നിന്നാണ് കള്ളപ്പണം പിടികൂടിയത്.
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. മുന്‍ എംഎല്‍എ മുനിയപ്പയുടെ മകന്റെ പക്കല്‍നിന്നുമാണ് പണം പിടിച്ചെടുത്തത്. പിടികൂടിയ 19.70 ലക്ഷത്തില്‍ 17. 90 ലക്ഷവും പുതിയ 2000 രൂപ നോട്ടുകളായിരുന്നുവെന്നാണ് വിവരം.
Post Your Comments