ന്യൂഡല്‍ഹി: പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി പുതിയ സംരഭവുമായി രംഗത്ത്. റിപ്പബ്ലിക് എന്ന ചാനലുമായാണ് അര്‍ണാബിന്റെ പുതിയ രംഗപ്രവേശം. ദേശീയ മാദ്ധ്യമമായ ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ നവംബറിലാണ് രാജിവച്ചത്.
2017 ആദ്യം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. നേരത്തെ അര്‍ണാബ് ഗോസ്വാമി അവതരിപ്പിച്ചിരുന്ന ന്യൂസ് അവര്‍ ആയിരുന്നു ചാനലിന്റെ 60 ശതമാനം വരുമാനവും നിര്‍ണയിച്ചിരുന്നത്.
1995ലാണ് അര്‍ണബ് ഗോസ്വാമി മാദ്ധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊല്‍ക്കത്തയിലെ ടെലഗ്രാഫ് എന്ന മാദ്ധ്യമത്തിലൂടെയായിരുന്നു തുടക്കം.
പിന്നീട് 1995ല്‍ തന്നെ എന്‍.ഡി.ടി.വിയില്‍ ചേര്‍ന്നു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖരായ മാദ്ധ്യമപ്രവര്‍ത്തകരുടെ നിരയിലേക്ക് അര്‍ണബ് ഗോസ്വാമി വളര്‍ന്നു. പിന്നീട് ടൈസ് നൗവിലേക്ക് മാറിയ അദ്ദേഹം 2006ല്‍ ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫായി. പിന്നീട് തന്റെ തനതായ ശൈലിയില്‍ ഇന്ത്യയിലെ മാദ്ധ്യമപ്രവര്‍ത്തനത്തിനെ നയിക്കാന്‍ അദ്ദേഹത്തിനായി.
Post Your Comments