India

പഴയ 500 രൂപ നോട്ടിന് വിട

മുംബൈ : അസാധുവായ 500 രൂപ നോട്ട് ഉപയോഗിച്ചുള്ള ക്രയവിക്രയം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചു. ഡിസംബര്‍ 15-വരെയാണ് വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, വൈദ്യുതി ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാൻ അനുവദിച്ചിരുന്നത് . സമയ പരിധി അവസാനിച്ചതായി ജനങ്ങളെ അറിയിക്കാൻ പഴയനോട്ടുകള്‍ സ്വീകരിക്കാന്‍ അനുവാദമുണ്ടായിരുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മൊബൈലുകളില്‍ മെസേജുകള്‍ നല്‍കിയിരുന്നു.

റേഷന്‍കടകള്‍, സഹകരണ പാല്‍ വില്പനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍പമ്പുകള്‍, തീവണ്ടി-വിമാനം-ബസ് എന്നിവയുടെ ടിക്കറ്റ് ബുക്കിങ്, മൊബൈൽ റീചാര്‍ജ്, ശ്മശാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു 1000, 500 എന്നിവയുടെ നോട്ടുകള്‍ സ്വീകരിച്ചിരുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍ പെട്രോള്‍പമ്പുകള്‍ എന്നിവിടങ്ങളില്‍ പഴയ 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ ഡിസംബര്‍ രണ്ടുവരെയായിരുന്ന സമയ പരിധിയാണ് പിന്നീട് 15 ലേക്ക് നീട്ടിയത്. 500-ന്റെയും 1000-ത്തിന്റെയും വിപണി ഇടപാടുകള്‍ അവസാനിച്ചെങ്കിലും നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button