Kerala

കമല്‍ വര്‍ഗീയതയുടെ പ്രചാരകന്‍- യുവമോര്‍ച്ച

തിരുവനന്തപുരം● ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഒരേ സമയം ദേശവിരുദ്ധ നിലപാടിലും വര്‍ഗീയതയുടെ പ്രചാരകനുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.എസ് രാജീവ്‌ ആരോപിച്ചു.

ബഹു. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ വൈമനസ്യം കാണിക്കുന്ന കമല്‍, സംസ്ഥാന-കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഹിന്ദു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കമ്പോഡി ക്യാമ്പസ് എന്ന സിനിമ ബഹു. ഹൈക്കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാകുന്നു. ദേശീയഗാനം പാടണമെന്ന് കോടതിവിധി മാനിക്കുന്നില്ല എന്ന സമീപനം സ്വീകരിക്കുന്ന കമല്‍ ഹിന്ദുവിരുദ്ധ സിനിമ അതേ കോടതിവിധിയുടെ പേരില്‍ നടത്തുന്നു. മരണപ്പെട്ട മറ്റ് കലാകാരന്മാരുടെ കുടുംബങ്ങളെ ഫിലിം ഫെസ്റ്റിവലിന് വിളിച്ചപ്പോള്‍ പിന്നോക്കക്കാരനായ കലാഭവന്‍മണിയുടെ സിനിമയോടും കുടുംബത്തോടും അനാദരവ് കാട്ടാന്‍ മറക്കുന്നുമില്ല. ഇത്തരത്തില്‍ ഹിന്ദു ദൈവങ്ങളെയും ദേശീയ ചിഹ്നങ്ങളെയും വിഭാഗത്തില്‍ വേര്‍തിരിച്ച് നിര്‍ത്തുകയും ചെയ്യുന്ന കമല്‍ ഫിലിം ഫെസ്റ്റിവലിന് വര്‍ഗീയതയുടെയും ദേശവിരുദ്ധ സന്ദേശങ്ങളുടെയും വേദിയാക്കുകയാണെന്നും ആര്‍.എസ് രാജീവ്‌ അഭിപ്രായപ്പെട്ടു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്‌, സംസ്ഥാന സമിതി അംഗം രഞ്ജിത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ ബി.ജി വിഷ്ണു, ഉണ്ണിക്കണ്ണന്‍, നന്ദു എസ് നായര്‍, സിജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button