NewsInternational

സ്വര്‍ഗ്ഗസ്ഥനായ പിതാവിന് ബലൂണില്‍ ക്രിസ്തുമസ് ആശംസകള്‍ : കുട്ടിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ

പാരീസ്: ഡാഡി സ്വര്‍ഗത്തിലാണെന്ന് എനിക്കറിയാം; എങ്കിലും എനിക്ക് കാണാന്‍ കൊതിയാകുന്നു. ക്രിസ്മസ് വിഷസ് എഴുതി ബലൂണിനോട് ചേര്‍ത്തുകെട്ടി സ്വര്‍ഗത്തിലേക്ക് അയച്ച കുട്ടിയെ തേടുകയാണ് സോഷ്യൽ മീഡിയ. ക്രിസ്മസിന് തനിക്ക് സമ്മാനങ്ങളും വേണമെന്ന് കുട്ടി സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.ഡണ്‍ഫേംലൈനിലെ വയലില്‍ സ്റ്റുവര്‍ട്ട് മക്കോളാണ് ഈ ബലൂണും സന്ദേശവും കണ്ടെത്തിയത്. ഇതേ തുടർന്ന് കുറിപ്പില്‍ പഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ കുട്ടിക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് സ്റ്റുവര്‍ട്ട് മക്കോള്‍ കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ്.

കത്ത് വായിച്ചപ്പോള്‍ വളരെ വേദനതോന്നിയെന്ന് ഫോട്ടോഗ്രാഫര്‍ കൂടിയായ മക്കോള്‍ പറയുന്നു.. ആ കത്തുമായി വീട്ടിലെത്തിയ മക്കോളിന് അത് ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അത് എഴുതിയ കുട്ടിയെ കണ്ടെത്തണമെന്നും തോന്നി. അതിനുവേണ്ടിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. അമ്മയ്ക്ക് വയ്യാതിരിക്കുകയാണെന്നും തന്റെയും ചെവിക്ക് സുഖമില്ലന്നും കുട്ടി കത്തില്‍പറയുന്നു. സ്കൂളിലും പോകാന്‍ പറ്റുന്നില്ല. ഡാഡി സ്വര്‍ഗത്തിലാണെന്നറിയാം. അവിടെ കുഴപ്പമൊന്നുമില്ലല്ലോ. എന്റെ തലയിണക്കുതാഴെ ഡാഡി ഒരു കുറിപ്പ് എഴുതിവച്ചതായി താന്‍ സ്വപ്നം കണ്ടിരുന്നതായും കത്തിൽ പറയുന്നതായി മക്കോൾ പറയുന്നു.കൂടാതെ ക്രിസ്മസിന് സമ്മാനമായി ബൂട്ടുകള്‍, അസ്ട്രോസ്, റീബൗണ്ടര്‍ നെറ്റ്, പ്രീമിയര്‍ ലീഗ് ഫുട്ബോള്‍,, റയല്‍ മാഡ്രിഡിന്റെ ജേഴ്സി, റൂബിക്സ് ക്യൂബ് തുടങ്ങിയവ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്.അവന്‍ ആഗ്രഹിച്ച സമ്മാനങ്ങള്‍ ക്രിസ്മസിന് കിട്ടണം. കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോട് നിരവധിപേര്‍ സമ്മാനങ്ങള്‍ വാഗദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button