
കൊല്ലം: നേതാക്കളോട് വ്യക്തിപരമായ അടുപ്പമുള്ളവരേയും പെട്ടി ചുമക്കുന്നവരേയുമാണ് ഡിസിസി അദ്ധ്യക്ഷന്മാരാക്കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. പുനഃ സംഘടനയിലൂടെ രണ്ടായിരുന്ന ഗ്രൂപ്പിപ്പോൾ മൂന്നായി.
എസ് എൻ ഡി പി യോഗം ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. കഴിവുള്ള പലരേയും വെട്ടിനിരത്തിയാണ് ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പുതിയ ഡി സി സി അധ്യക്ഷന്മാർക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.
Post Your Comments