NewsIndia

വർധ ചുഴലിക്കാറ്റ്: നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത് രണ്ട് ഉപഗ്രഹങ്ങൾ

ചെന്നൈ: ചെന്നൈ നഗരത്തെ തകര്‍ത്തെറിഞ്ഞ വര്‍ധ ചുഴലിക്കാറ്റില്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനായതിന് കാരണം ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങൾ. ഐഎസ്ആര്‍ഒയുടെ ഇന്‍സാറ്റ് ത്രീ ഡി ആര്‍, സ്‌കാറ്റ്‌സാറ്റ് വണ്‍ എന്നീ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കൃത്യമായി പ്രവചിച്ചതിനാലാണ് മുൻകരുതൽ എടുക്കാനായത്.

ഐഎസ്ആര്‍ഒ നല്‍കിയ വിവരങ്ങളനുസരിച്ച് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ നിന്നായി 10,000-ത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു. ഭൗമദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന ഇമേജിംഗ് സിസ്റ്റവും, അന്തരീക്ഷത്തിലെ മര്‍ദ്ദം, താപനില, കാറ്റിന്റെ സഞ്ചാരം, കാറ്റിന്റെ ദിശ എന്നിവ പ്രവചിക്കാൻ കഴിയുന്ന ഇന്‍സാറ്റ് – ത്രീഡിആര്‍ കാലാവാസ്ഥാ നിരീക്ഷണ ഉപഗ്രഹം ഈ വര്‍ഷം സെപ്തംബറിലാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്‌കാറ്റ്‌സാറ്റ് – 1 ഉപഗ്രഹവും കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വിക്ഷേപിച്ചത്.

shortlink

Post Your Comments


Back to top button