ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ തലപ്പത്തേക്ക് ശശികലയെത്തുന്നുവെന്ന് പാർട്ടി അറിയിക്കുമ്പോഴും പ്രതികരിക്കാതെ ശശികല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളോട് ശശികല ഇതുവരെയും തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. താന്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത് എല്ലാ അണികളുടേയും പൂര്‍ണ പിന്തുണയോടെ ആവണമെന്ന കാര്യത്തില്‍ ചിന്നമ്മയ്ക്ക് നിര്‍ബന്ധമുണ്ടെന്നാണ് അറിയാൻ കഴിയുന്നതെന്ന് പാര്‍ട്ടി വക്താവ് സി പൊന്നിയന്‍ പറയുന്നു.
ഡിസംബര്‍ 5നാണ് മുഖ്യമന്ത്രിയും എഐഎഡിഎംകെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിത മരണപ്പെട്ടത്. ജയലളിതയുടെ പിൻഗാമിയായി നിരവധി പേരുകൾ ഉയർന്ന് വന്നെങ്കിലും ഒടുവിൽ ശശികലയെ പരിഗണിക്കുകയായിരുന്നു.
Post Your Comments