എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പൂര്‍ണ്ണമായ മദ്യനിരോധനം പഞ്ചാബിലും ബീഹാറിലും സംഭവിച്ചതു പോലെയുള്ള ദുരന്തങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നും അങ്ങനെയൊരിക്കലും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. നല്ല മദ്യം ലഭിക്കാനുള്ള മദ്യപാനികളുടെ അവകാശത്തെ സര്‍ക്കാര്‍ പരിഗണിക്കുകയും നല്ല മദ്യം നല്‍കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തൃശ്ശൂര്‍ കയ്പമംഗലത്ത് സ്വരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം മയക്കുമരുന്നുപയോഗത്തിന്റെയും ആത്മഹത്യയുടേയും നാടായി മാറിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികളാണ് കൂടുതലും മയക്കുമരുന്നുപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments