India

രാജ്യ വ്യാപക കള്ളപ്പണ വേട്ട : കര്‍ണ്ണാടക, ഗോവ മുന്നിൽ

ബെംഗളൂരു : നോട്ട് നിരോധനത്തെ തുടർന്ന് രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പ് നടത്തുന്ന തിരച്ചിലിൽ കർണാടക,ഗോവ സംസ്ഥാനങ്ങളില്‍ നിന്നു മാത്രം 1000 കോടി രൂപ പിടികൂടി. കള്ളപ്പണക്കാരെ പിടിക്കാൻ രാജ്യ വ്യാപകമായി നടത്തുന്ന റെയ്‌ഡുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളില്‍ മാത്രം 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഇപ്പോൾ കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ യശ്വന്ത്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 2.89 കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ 2 .25 കോടി രൂപയും 2000 ത്തിന്റെ പുതിയ നോട്ടുകളാണ്. ഇതോടൊപ്പം ഗോവയിലെ പണം വെട്ടിപ്പ് സംഘങ്ങളില്‍ നിന്ന് പുതിയ നോട്ടുകളുടേതുള്‍പ്പടെ 67.98 ലക്ഷത്തിന്റെ കള്ളപ്പണവും പിടിച്ചെടുത്തു.

ഇത്തരത്തിലുള്ള എല്ലാ കള്ളപ്പണവും കണ്ടുകെട്ടാനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

shortlink

Post Your Comments


Back to top button