
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി. ട്രാഫിക്ക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ വിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് രാമസ്വാമി പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് പുറമേ അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും രാമസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തിനായി മാറ്റിവെച്ചു.
Post Your Comments