KeralaNews

ആരോഗ്യ മേഖലയിലും കേന്ദ്ര സർക്കാർ പദ്ധതി ജനകീയമാകുന്നു :ആര്‍.ബി.എസ്.കെ സേവനം കാര്യക്ഷമമാക്കി ആശുപത്രികൾ

തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്​പത്രികളില്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഒ.പി. ടിക്കറ്റും സൗജന്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം പദ്ധതി പ്രകാരമുള്ള ഈസേവനം സംസ്ഥാനത്ത് പൂര്‍ണമായും കാര്യക്ഷമമാക്കാനാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതരുടെ തീരുമാനം.

എല്ലാചികിത്സയും സൗജന്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനാണ് ഈ തീരുമാനം.ഇതിനുള്ള നിര്‍ദേശം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.ആര്‍.ബി.എസ്.കെ. പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യകിരണം പദ്ധതിയിലൂടെയാണ് സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നത്. 18 വയസ്സു വരെയുള്ളവര്‍ക്ക് പരിശോധന, മരുന്ന്, ലാബ് പരിശോധനകള്‍ തുടങ്ങിയവയെല്ലാം ഇതുമൂലം സൗജന്യമായി ലഭിക്കും.ചികിത്സ തേടിയവരുടെയും ചെലവുകളുടെയും വിവരങ്ങള്‍ പ്രത്യേകരജിസ്റ്ററാക്കി അതാത് മാസങ്ങളില്‍ ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ അതിനുള്ള തുക ആശുപത്രി വികസന ഫണ്ടിലേക്ക് നല്‍കും.

shortlink

Post Your Comments


Back to top button