KeralaNews

ഒരു വർഷത്തിൽ രണ്ടു പ്രസവം:നാണക്കേടു മറയ്ക്കാന്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു

 

ആലുവ:അടുത്തടുത്ത പ്രസവം മൂലം ഉണ്ടാകാവുന്ന നാണക്കേടു മറയ്ക്കാന്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു.പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ രണ്ടു കുട്ടികളുടെ മാതാപിതാക്കളായ യുവാവും യുവതിയും മൂന്നാമത്തെ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചത്.പള്ളിപ്പറമ്പില്‍ ഷെഫീക്ക് (30), ഭാര്യ സിലിജ (27) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.എടത്തല പഞ്ചായത്തിലെ അല്‍- അമീന്‍ നഗറിനു സമീപത്തു നിന്നാണ് നാട്ടുകാർ പ്രസവം നടന്നിട്ട് മണിക്കൂറുകള്‍മാത്രം കഴിഞ്ഞ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് പോലീസെത്തി കുഞ്ഞിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തിനായി എത്തിച്ചു. കുട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്.സമീപ പ്രദേശത്തെ ഗര്‍ഭിണികളെക്കുറിച്ചും ആശുപത്രികളില്‍ നടന്ന പ്രസവത്തെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെ കണ്ടെത്തിയത്.ഷെഫീക്കിനും സിലിജയ്ക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button