ചേര്‍ത്തല: മകളെ സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍ വച്ച് ഹൃദയാഘാതം മൂലം മലയാളി മരിച്ചു. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റJും ചേര്‍ത്തല ഷീ കളക്ഷന്‍സ് ഉടമയുമായ കുന്നുംപുറത്ത് വീട്ടില്‍ വര്‍ക്കി ജെ. കുന്നുംപുറം (64) ആണ് മരിച്ചത്. മലേഷ്യയില്‍ എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടത്തും.
ചേര്‍ത്തല തീയാട്ടുപറമ്പില്‍ കുടുംബാംഗമായ സെലിന്‍ (റിട്ട. അധ്യാപിക ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍) ആണ് ഭാര്യ. മക്കള്‍: ജോണ്‍ കുന്നുംപുറം (ഷീ കളക്ഷന്‍സ്), ദിവ്യ ബിനോയി (സിഡ്‌നി), മാര്‍ട്ടിന്‍ കുന്നുംപുറം (ടെക്‌നോപാര്‍ക്ക്, ടിവിഎം), ടീന റോജി (അബുദാബി).
Post Your Comments