തിരുവനന്തപുരം:ഇന്ന് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ എത്തുന്നവർക്ക് പരമാവധി പതിനായിരം രൂപ വരെ നല്‍കിയാല്‍മതിയെന്ന് ചില പൊതുമേഖലാബാങ്കുകള്‍ക്ക് നിർദ്ദേശം. നോട്ട് വളരെക്കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.ചൊവ്വാഴ്ച ചില പൊതുമേഖലാബാങ്കുകള്‍ 24000 രൂപവരെ നല്‍കി\യിരുന്നു.എന്നാൽ ആ ബാങ്കുകള്‍ക്കും ഇന്ന് തുക പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന.
ആവശ്യത്തിനു പണമില്ലാത്തതിനാലാണ് അവധിദിവസങ്ങള്‍ കഴിഞ്ഞിട്ടും എ.ടി.എമ്മുകള്‍ തുറക്കാന്‍ കഴിയാത്തതെന്ന് അധികൃതർ പറയുന്നു,.കറന്‍സി ചെസ്റ്റുള്ള ബാങ്ക്ശാഖകളില്‍ ചൊവ്വാഴ്ച അത്യാവശ്യം പണം കിട്ടിയെങ്കിലും ആവശ്യപ്പെടുന്നത്ര തുക ഇടപാടുകാര്‍ക്ക് നല്‍കാന്‍ മിക്കബാങ്കുകള്‍ക്കും കഴിഞ്ഞില്ല.കൗണ്ടറില്‍നിന്നും എ.ടി.എമ്മില്‍നിന്നും രണ്ടായിരം രൂപയുടെ നോട്ടുകളാണ് ലഭിക്കുന്നത്. 24000 രൂപ പിന്‍വലിക്കാമെന്ന ആര്‍.ബി.ഐ. നിര്‍ദേശം നടപ്പാക്കാനുള്ള പണമില്ല എന്നതാണ് ബാങ്കുകൾ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി.
Post Your Comments