NewsIndia

ചൈനക്ക് ഭീഷണി ഉയർത്തി ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍

ന്യൂഡൽഹി: ചൈനക്ക് ഭീഷണി ഉയർത്തി ഇന്ത്യയുടെ  ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ അവസാനഘട്ടപരീക്ഷണം ഉടൻ നടക്കും.പ്രതിരോധ ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.ഒഡീഷയിലെ വീലര്‍ ദ്വീപില്‍ വച്ച് 2015 ജനുവരിയിലാണ് അഗ്നി അഞ്ച് ഇതിനു മുന്‍പ് പരീക്ഷിച്ചത്.ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ അഗ്നി അഞ്ചിന്റെ അന്തിമപരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

5000 മുതല്‍ 5500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളുടെ ഗണത്തില്‍പ്പെടുത്തുന്നത്.നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരം മിസൈലുകള്‍ സ്വന്തമായുള്ളത്.അതോടൊപ്പം 2017-ല്‍ ഇന്ത്യ പരീക്ഷിക്കുമെന്ന് കരുതപ്പെടുന്ന അഗ്നി-6 മിസൈലിന് 8000-10,000 കീമി ദൂരപരിധിയില്‍ സഞ്ചരിക്കാന്‍ സാധിക്കും.എഷ്യ,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങള്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന അഗ്നി-6ന് വടക്കെ അമേരിക്കയിലും എത്തുവാന്‍ കഴിയും.

നേരത്തെ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിൽ അംഗത്വം നേടുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.എന്നാല്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റീജീമില്‍ അംഗത്വം നേടിയെടുത്ത ഇന്ത്യക്ക് ജപ്പാനുമായി ആണവകരാറില്‍ ഒപ്പിടാൻ സാധിച്ചിരുന്നു.അതെ സമയം അഗ്നി അഞ്ച് സൈന്യത്തിന്റെ ഭാഗമാക്കുന്നതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ ഇന്ത്യയും ഉൾപ്പെടും.ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി അഞ്ച് മിസൈലിന് നിലവിലെ ശേഷി വച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള മത്സരത്തില്‍ അഗ്നി അഞ്ച് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

shortlink

Post Your Comments


Back to top button