News

നാശം വിതച്ച് വർധ :കാറ്റിന്റെ വേഗത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷകർ

ചെന്നൈ:വര്‍ധ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും പെട്ട് മരണം ഒന്‍പതായി. അതേസമയം കാറ്റും മഴയും തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്.എന്നാൽ കാറ്റിന്റെ വേഗത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മഴ തുടരുന്നതിനാൽ ജനങ്ങളോട് ഇരുപത്തിനാല് മണിക്കൂർ കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.

കാറ്റിലും മഴയിലും പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ തകർന്നതിനാൽ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടിട്ടുണ്ട്.അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 130-150 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത ഇപ്പോൾ  15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.മഴ തുടരുന്നതിനാൽ ജനങ്ങളോട് ഇരുപത്തിനാല് മണിക്കൂർ കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button