ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്കെതിരെ മുസ്‌ലിം ലീഗ്. ലീഗ് ദേശീയ സമിതിയോഗത്തില്‍ എൻ ഐ എ ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. എൻ ഐ എ യുടെ പ്രവർത്തനം ശരിയല്ലെന്നും മുസ്‌ലിം യുവാക്കളെ മാത്രമാണ് ഇവർ ലക്‌ഷ്യം വെക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. മത പ്രബോധകന്മാരെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയുമാണ് എൻ ഐ എ ലക്‌ഷ്യം വെക്കുന്നതെന്ന് സമിതിയിൽ ആരോപണം ഉണ്ടായി.
രാജ്യത്തെ മറ്റു മതസ്ഥർ നടത്തുന്ന സ്ഥാപനങ്ങളിൽ അന്വേഷിക്കാതെ മുസ്‌ലിം സ്ഥാപനങ്ങളിൽ മാത്രം ആണ് അന്വേഷണം നടത്തുകയും മത പ്രബോധകർക്കു മേൽ യു എ പി എ ചുമത്തുകയും ചെയ്യുന്നതെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.. ഭരണഘടനയില്‍ പറയുന്ന ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യമാണ്, വ്യക്തിനിയമം എന്നാൽ മത സ്വാതന്ത്ര്യത്തിൽ വരുന്നതാണ്. അതുകൊണ്ടു തന്നെ മുത്തലാഖ് വിഷയത്തിൽ പഴയ നിലപാട് തന്നെയാണ് ലീഗിനുള്ളത്. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കാനാവില്ല-.ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു
Post Your Comments