ശ്രുതി പ്രകാശ്
കൊച്ചി: ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്കെതിരെ പരാതി വ്യാപകമാകുകയാണ്. ചിക്കന്‍ എന്ന് പറഞ്ഞ് വിളമ്പുന്നതാകട്ടെ പട്ടിയിറച്ചിയും പൂച്ചയിറച്ചിയുമൊക്കെ. പാറ്റ,പല്ലി,പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങി ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് കുറവൊന്നുമില്ല. പോലീസ് വ്യാപക റെയ്ഡ് നടത്തി ഇത്തരം ഹോട്ടലുകള്‍ പൂട്ടിക്കുന്നുണ്ടെങ്കിലും അവസ്ഥയ്ക്ക് കുറവൊന്നുമില്ല.
ഇതിനുദാഹരണമാണ് കൊച്ചി ഇടപ്പള്ളി ലുലു മാളിലെ സംഭവം. ലുലു മാളിലെ കെഎഫ്‌സിയില്‍ ഭക്ഷണം കഴിക്കാന്‍ വന്നവര്‍ക്ക് കിട്ടിയത് പച്ചയിറച്ചിയാണ്. കണ്ടാല്‍ അറപ്പു തോന്നുന്ന വിധമാണ് ചിക്കനുള്ളത്. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലീസ് രാത്രി 1.30 ഓടെ ലുലു മാളില്‍ റെയ്ഡ് നടത്തി. ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിന്റെ ഫോട്ടോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ വൈറലായി.
Post Your Comments