തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തിങ്കളാഴ്ച ദേശീയഗാനം ഉയർന്നപ്പോൾ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. എന്നാല്‍ ഒരു ദിവസം തന്നെ പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നുമാണ് കമല്‍ പറഞ്ഞത്. അതുപോലെ ചലച്ചിത്ര അക്കാഡമിയല്ല ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയതെന്നും കമല്‍ വ്യക്തമാക്കി.
പോലീസിന്റെ ഉത്തരവാദിത്വമാണ് ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടത്. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അക്കാദമി ചെയര്‍മാന്‍ വെളിപ്പെടുത്തി.
Post Your Comments