തിരുവനന്തപുരം : തിയറ്ററില്‍ ദേശീയഗാനത്തെ അനാദരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് തിയറ്ററില്‍ കയറി പരിശോധന നടത്തില്ല. എന്നാല്‍ ക്രമസമാധാന പ്രശ്നമോ പരാതിയോ ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയ്ക്കിടെ തിയറ്ററില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിലര്‍ എഴുന്നേറ്റു നില്‍ക്കാത്തതിനെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രസ്താവന. ദേശീയഗാനസമയത്ത് എഴുന്നേറ്റു നില്ക്കാത്തതിന്റെ പേരില്‍ കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
Post Your Comments