Kerala

ഗുണ്ടാബന്ധം കോൺഗ്രസ് നേതാവ് കീഴടങ്ങി

കൊച്ചി : കരാറുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങി. കേസിന്റെ പേരിൽ മരട് മുനിസിപ്പൽ കോർപ്പറേഷൻ വൈസ് ചെയർമാനായ ആന്റണിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. കൂടാതെ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടു. കൂട്ട് പ്രതി മുൻസിപ്പൽ കൗൺസിലർ ജിൻസൺ പീറ്ററും ഇയാളോടൊപ്പം കീഴടങ്ങി.

ഐഎൻടിയുസി പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടുമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് ആന്റണി കീഴടങ്ങിയത്. എന്നാൽ താൻ ഒളിവിലായിരുന്നില്ല. ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നെന്നു എന്നും, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും , കെട്ടിച്ചമച്ചതാണെന്നും ആന്റണി മാധ്യമങ്ങളോടു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button